കൊച്ചി: നടി അന്‍സിബ ഹസ്സന്‍ നിയമനടപടി മുന്നോട്ടുവെച്ച സാഹചര്യത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങളിലേക്ക് പോകാതെ, എല്ലാം ദൈവത്തിന്റെ വിധിക്ക് വിട്ടുകൊടുക്കുന്നതാണെന്ന് ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കറുകപ്പിള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്‍സിബ ഹസ്സന്‍ ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും മതപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും നടി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിനി ടോമിനെതിരെ തുടര്‍നടപടിയിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.
അതേസമയം, തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന പരാതിയിലും അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ വ്യക്തതക്കായി നടി ലക്ഷ്മിപ്രിയയുടെ മൊഴിയും നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, ബന്ധപ്പെട്ട വനിതാ സെല്‍ എസ്‌ഐ രേഷ്മയുടെയും മൊഴി എടുക്കും.
അന്‍സിബ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒരു വാട്‌സ്ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദ്യം നടിയെ ചോദ്യം ചെയ്തത്. ആ ചോദ്യം ചെയ്യലിനിടെ മൂന്ന് മണിക്കൂറോളം തനിക്ക് മാനസിക സമ്മര്‍ദ്ദവും അപമാനവും നേരിടേണ്ടി വന്നുവെന്നതാണ് അന്‍സിബയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
