കല്‍പ്പറ്റ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും ഒരു ദാരുണ മരണം. വയനാട്ടിലെ മാനന്തവാടി തൊണ്ടനാട് സ്വദേശിയായ 32 വയസ്സുകാരൻ സുനിലാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയിലാണ് സുനിലിനെ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ മരണകാരണം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതോടൊപ്പം തന്നെ അടുത്തിടെ കണ്ണൂരിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടുവം സ്വദേശിയായ നാരായണി പാമ്പുകടിയേറ്റ് ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായി പാമ്പുകടി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കാനും രാത്രികാലങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
