വയനാട്: വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു.ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സുൽത്താൻ ബത്തേരിയിൽ 38 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.ചികിത്സയിൽ ഇരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 കുട്ടികളാണ് ഇന്ന് ഡിസ്ചാർജ് ആയതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ശുചീകരണത്തിൻ്റെ കാര്യത്തിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേഗത്തിൽ നടപടിയെടുക്കണം. രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ കിണറിലെ വെള്ളത്തിൻ്റെ പരിശോധനാ ഫലം നാളെയെ ലഭിക്കൂ. ഹോട്ടലുകളിലും കർശന പരിശോധനകൾ നടത്തുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
