സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; മരിച്ചത് കണ്ണൂർ സ്വദേശിനി നാരായണി

MAY 6, 2026, 1:46 AM

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പട്ടുവം സ്വദേശിനിയായ നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ്യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഏപ്രിൽ 24നാണ് വീട്ടുവളപ്പിൽ നിന്ന് നാരായണിക്ക് പാമ്പ് കടിയേറ്റത്. ശംഖുവരയൻ ആണ് കടിച്ചതെന്നാണ് സംശയം. വിഷം നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം കഴിഞ്ഞ ആഴ്ചയും കണ്ണൂരിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പട്ടുവം മുതുകട സ്വദേശിനിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

vachakam
vachakam
vachakam

സംസ്ഥാനത്ത് തുടർച്ചയായി പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam