അജ്ഞാതബാലന് മൂലകോശം നല്‍കാന്‍ അയര്‍ലന്‍ഡില്‍ നിന്ന് അനീഷ് പറന്നെത്തി

OCTOBER 15, 2024, 8:35 AM

തൃശൂര്‍: അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശി അനീഷ് ജോര്‍ജിനെ തേടി കഴിഞ്ഞ മാസം ഒരു സന്നദ്ധ സംഘടനയുടെ വിളിയെത്തി. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പില്‍ അനീഷ് നല്‍കിയ കോശം രക്താര്‍ബുദബാധിതനായ പതിമ്മൂന്നുകാരന് യോജിക്കുമെന്നും നല്‍കാന്‍ തയ്യാറാണോയെന്നുമായിരുന്നു ചോദ്യം.

രക്താര്‍ബുദം ബാധിച്ച അഞ്ചുവയസ്സുകാരന് മൂലകോശം തേടിയുള്ള ക്യാമ്പിലാണ് അനീഷ് പണ്ട് പങ്കെടുത്തത്. അന്ന് ഫലം കാണാതെ കുഞ്ഞ് മരിച്ചു. ഇപ്പോള്‍ വിളി വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അര്‍ബുദം ബാധിച്ച് മരിച്ച അമ്മ സെലീനയുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു മനസില്‍.

അമൃത ആശുപത്രിയിലെത്താനായിരുന്നു നിര്‍ദേശം. വിമാന ടിക്കറ്റ് സംഘടന നല്‍കി. രക്തകോശദാനം 18 ന് നടക്കും. അതുവരെ അഞ്ച് ദിവസം വീട്ടിലെത്തി മൂലകോശവര്‍ധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും. അനീഷിന് ബി പോസറ്റീവ് രക്തമാണ്. സ്വീകര്‍ത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാല്‍ ദാതാവിന്റെ ഗ്രൂപ്പിലേക്ക് സ്വീകര്‍ത്താവ് മാറും. 10,000 മുതല്‍ 20 ലക്ഷം ദാതാക്കളില്‍ നിന്നാണ് ഒരു മൂലകോശം യോജിക്കുക.

തൃശൂരിലെ വ്യാപാരിയായിരുന്ന ചിറമ്മല്‍ ജോര്‍ജിന്റെയും സെലീനയുടെയും മകനാണ് 46 കാരനായ അനീഷ്. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയര്‍ലന്‍ഡില്‍ നഴ്സാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam