തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രതിസന്ധി തുടരുന്നു. ദിവസം കഴിയും തോറും പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
അനിൽ കുമാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവെയ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് വി സി.
രജിസ്ട്രാർ മുഖേന ഫയലുകൾ അയക്കരുതെന്നും അങ്ങനെ വരുന്ന ഫയലുകൾ മാറ്റിവെക്കാനും വിസിയുടെ നിർദ്ദേശിച്ചിരുന്നു. അത്യാവശ്യ ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനാണ് ജോയിന്റ് രജിസ്ട്രാർമാർക്ക് വിസി നിർദ്ദേശം നൽകിയത്.
നിലവിൽ മിനി കാപ്പനാണ് വി സി രജിസ്ട്രാർ ചുമതല നൽകിയിരിക്കുന്നത്. നേരത്തെ സിൻഡിക്കേറ്റ് രജിസ്ട്രാറായി നിയമിച്ചിരിക്കുന്ന കെ എസ് അനിൽകുമാർ ഇന്നലെ സർവകലാശാലയിലേക്കെത്തുന്നതിന് തൊട്ട് മുൻപാണ് അദ്ദേഹത്തെ മാറ്റി മിനി കാപ്പന് പകരം ചുമതല നൽകി വി സി ഉത്തരവിറക്കിയത്.
രജിസ്ട്രാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാനും വി സി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് രണ്ടും നടന്നിരുന്നില്ല. അനിൽകുമാർ സർവകലാശാലയിലേക്കെത്തുകയും രജിസ്ട്രാർ ചേമ്പറിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ-ഫയലുകൾ അനിൽ കുമാറിന് പരിശോധിക്കാൻ നൽകരുതെന്ന് വി സി നിർദ്ദേശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
