ദോശ നല്‍കാന്‍ വൈകിയതിൽ പ്രകോപനം; കൊല്ലത്ത് വൃദ്ധ ദമ്പതികളുടെ തട്ടുകട തല്ലി തകര്‍ത്ത് മൂവര്‍ സംഘം

SEPTEMBER 2, 2026, 12:31 AM

കൊല്ലം: ദോശ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകട തല്ലി തകര്‍ത്തു.ശൂരനാട് സ്വദേശിയായ മനാഫും ഭാര്യയും നടത്തുന്ന തട്ടുകടയിലായിരുന്നു മൂന്ന് പേര്‍ ആക്രമണം നടത്തിയത്.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.ദോശ നല്‍കാന്‍ വൈകിയെന്ന് പറഞ്ഞ് യുവാക്കള്‍ മനാഫും ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. 

vachakam
vachakam
vachakam

പിന്നാലെ മൂവര്‍ സംഘം തട്ടുകടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. സ്ഥലത്തുണ്ടായിരുന്നവര്‍ ശൂരനാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളെ സംഭവ സ്ഥലത്തുനിന്നും മറ്റൊരാളെ കായംകുളത്തുനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam