രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിനായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിൽ

FEBRUARY 12, 2025, 3:16 AM

കൊച്ചി: രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിനായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിൽ എത്തിയതായി റിപ്പോർട്ട്. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. 

ഇന്ന് വൈകിട്ട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും. നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് ആണ് അദ്ദേഹം മടങ്ങുക എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആണ് പവൻ കല്യാൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'രാഷ്ട്രീയമല്ല, വർഷങ്ങളായുള്ള ആഗ്രഹമാണ് കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നത്. നട്ടെല്ലിന് ക്ഷതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് കേരളത്തിൽ അഗസ്ത്യാശ്രമത്തിൽ എത്തിയത്.  സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ല' എന്നാണ് പവൻ കല്യാണ്‍ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam