കോട്ടയം നഴ്സിംഗ് കോളജിൽ  നടന്നത് ക്രൂരമായ റാ​ഗിംങ്; വിദ്യാർത്ഥികളെ നഗ്നരാക്കി ദൃശ്യങ്ങളും പകർത്തി

FEBRUARY 11, 2025, 10:50 PM

കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നേരെ നടന്നത് അതിക്രൂരമായ റാ​ഗിംങ്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. റാഗിംഗിന് ഇരകളായ വിദ്യാർത്ഥികളിൽ മൂന്ന് പേരാണ് കോളേജിൽ പരാതി നൽകി. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മൊഴിയിലാണ് കേസെടുത്തത്. കോളേജിലെ ആന്റി റാഗിംഗ് സെൽ വഴിയാണ് പൊലീസിന് പരാതി കൈമാറിയത്.

vachakam
vachakam
vachakam

കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ്: 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

 കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ 6 പേരാണ് റാഗിംഗിന് ഇരയായത്. ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങളും പകർത്തിയിരുന്നു. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ തേച്ചു. ഒന്നാംവർഷ വിദ്യാർത്ഥികളോട് പ്രതികൾ സ്ഥിരമായി പണം വാങ്ങുമായിരുന്നു. മദ്യം വാങ്ങാൻ വേണ്ടിയാണ് പ്രതികൾ പണം വാങ്ങിയതെന്നും പരാതിക്കാരായ വിദ്യാർത്ഥികൾ മൊഴി നൽകി. 

 വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam