കാസര്‍കോട്: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലായിരുന്നു കൊലപാതകം.
പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിൻ്റെ തുടർച്ചയായി ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയായിരുന്നു.
തർക്കത്തിനിടയിൽ സുരേഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു വെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്