സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു

FEBRUARY 11, 2025, 10:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. 

 സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ഭൂമിയും കെട്ടിടവും സ്വകാര്യ സർവകലാശാലകൾക്കായി ഉപയോഗിക്കാമെന്ന് കരട് ബില്ലിൽ വ്യവസ്ഥയുണ്ട്. 25 കോടി എൻഡോവ്മെൻ്റ് തുക കെട്ടിവെച്ചാൽ സ്വാശ്രയ കോളേജുകൾക്കും അപേക്ഷിക്കാം. 

സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.  

vachakam
vachakam
vachakam

 മൾട്ടി ഡിസിപ്ളിനറി കോഴ്സുകൾ തുടങ്ങേണ്ടതിനാൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മറ്റ് ചില കോഴ്സലുകൾ കൂടി ആരംഭിച്ചാലും സ്വകാര്യ സർവകലാശാല പദവി കിട്ടും.

40 ശതമാനം സംവരണം കേരളത്തിലെ വിദ്യാർത്ഥികൾക്കുണ്ട്, കരട് ബില്ലിൽ ഇതിൽ പിന്നോക്ക സംവരണവും വരും. പക്ഷെ ഫീസും ചാർജുകളും തീരുമാനിക്കുന്നതിൽ പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലക്ക് തന്നെ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam