കെഎസ്ആര്‍ടിസിയുടെ മൂന്നാർ റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനെതിരെ ഹൈക്കോടതി

FEBRUARY 11, 2025, 10:33 PM

കൊച്ചി: മൂന്നാറിലെ കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനെതിരെ ഹൈക്കോടതി.

ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജി 21 ന് പരിഗണിക്കാന്‍ മാറ്റി.

 ദീപാലങ്കാരങ്ങള്‍ അനുവദിച്ചത് എങ്ങനെയെന്നും  ഇതിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.  മൂന്നാര്‍ മുതല്‍ പൂപ്പാറ വരെ ദിവസം നാല് ട്രിപ്പാണ് ഡബിള്‍ ഡെക്കര്‍ ബസ് യാത്ര

അതേസമയം മൂന്നാറില്‍ കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ നാട്ടുകാരായ ടാക്‌സി ജീവനക്കാരുടെ ഉപജീവനമാര്‍ഗം തടസ്സപ്പെട്ടതായി ചൂണ്ടികാട്ടി മൂന്നാര്‍ കെഡിഎച്ച്പി ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam