ചെന്നൈ: സംവിധായകൻ കൃഷ്ണകുമാർ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്‍റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നതായി റിപ്പോർട്ട്. 'ഇന്ത്യയുടെ എഡിസൺ' എന്ന് വിളിക്കപ്പെടുന്ന ജി ഡി നായിഡുവിന്‍റെ കഥ പറയുന്ന ചിത്രത്തിൽ മാധവൻ ആണ് നായകൻ ആയി എത്തുന്നത്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിക്കുന്നത്. ബാക്കി അഞ്ച് ശതമാനം വിദേശത്ത് ആണ് ചിത്രീകരിക്കുക.
അതേസമയം വിദേശത്ത് ചിത്രീകരിക്കേണ്ട ഈ അഞ്ച് ശതമാനത്തിന്‍റെ ചെറിയൊരു ഭാഗം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ബാക്കി ഭാഗങ്ങൾ പിന്നീട് ഷൂട്ട് ചെയ്യും. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും തുടർന്ന് ചിത്രത്തിന്‍റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.
2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈ കളര്‍ ഫിലിംസും ഈ ചിത്രത്തിനായി നിര്‍മ്മാണത്തില്‍ വീണ്ടും ഒന്നിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്