കൊടകര: പെരിങ്ങാംകുളത്ത് പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ട്. 53 പവൻ സ്വർണം വീട്ടിൽ നിന്നും കവർന്നു എന്നാണ് ലഭിക്കുന്ന വിവരം. ദേശീയപാതക്കു സമീപം പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് കവർച്ച നടന്നത്.
അതേസമയം വീടിന്റെ കിടപ്പുമുറിയുടെ ഭാഗത്തെ ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റിയ നിലയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. രാധാകൃഷ്ണന്റെ കുടുംബം വടക്കേ ഇന്ത്യയിലേക്ക് യാത്രപോയതിനാല്‍ ഒരാഴ്ചയോളമായി വീട് പൂട്ടിക്കിടക്കുകയാണ്.
വീട്ടിലെ വളര്‍ത്തുനായ്ക്ക് തീറ്റ നല്‍കാനെത്തിയ സ്ത്രീയാണ് ജനൽക്കമ്പികള്‍ അറുത്ത നിലയില്‍ കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കൊടകര സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
തിങ്കളാഴ്ച വൈകീട്ട് ആറിനും ചൊവ്വാഴ്ച രാവിലെ ഒമ്പതിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വീട്ടുടമ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്