തിരുവനന്തപുരം: എൻസിപിയിൽ വൻ പൊട്ടിത്തെറി. പിസി ചാക്കോ എൻസിപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതായി റിപ്പോർട്ട്. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കെെമാറിയെന്നാണ് പുറത്തു വരുന്ന വിവരം.
ഇന്നലെ വെെകിട്ടാണ് രാജിക്കത്ത് കെെമാറിത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് വിവരം.
അതേസമയം മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് പാർട്ടിയിൽ വിള്ളലുകളുണ്ടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്