കൊച്ചി: എരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരാൾ കൊല്ലപ്പെടടുകയും ചെയ്തതായി റിപ്പോർട്ട്. എരൂർ പെരിയക്കാട് സ്വദേശി സനൽ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. എരൂരിൽ കായലിൽ വീണ് മരിച്ചനിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സനലിന്റെ സുഹൃത്ത് അശോകനെയാണ് ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമിച്ച മറ്റൊരു സുഹൃത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്