തൃശൂർ: പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ യുവതി മരിച്ചതായി റിപ്പോർട്ട്. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിന്‍റെ ഭാര്യയാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. സജ്നയ്ക്ക് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവമായിരുന്നു. എന്നാൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവിടെ എത്തും മുമ്പ് സജ്നയുടെ മരണം സംഭവിച്ചു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്