കോഴിക്കോട്: കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് മരിച്ചത്.
കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ മനംനൊന്താണ് ഇബ്രാഹിം കുട്ടി സ്വയം തീ കൊളുത്തിയത്.ഇബ്രാഹിമിന്റെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് ഇപ്പോൾ മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
