കാസർകോട്: പറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസർകോട് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെ പശുവിനെ മേയ്‌ക്കാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ദാരുണമായ അപകടം ഉണ്ടായത്.
അതേസമയം വൈദ്യുതാഘാതമേറ്റ് പശുവും ചത്തു എന്നാണ് ലഭിക്കുന്ന വിവരം. പൊട്ടിവീണ വൈദ്യുത കമ്പികളിൽ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
