ഇക്കിളി ഇട്ടതിനെച്ചൊല്ലി തുടങ്ങിയ തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചു

FEBRUARY 7, 2026, 8:45 AM

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു.  

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.കൊമേഴ്സ് വിഭാഗത്തിലെ 16 വയസ്സുകാരനായ വിദ്യാർഥിയാണ് സ്കൂളിനുള്ളിൽ വെച്ച് കൂട്ടം ചേർന്നുള്ള ആക്രമണത്തിന് ഇരയായത്. തമാശയായി തുടങ്ങിയ കാര്യം പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.

മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാർഥിയുടെ മൂക്കിൻ്റെ എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam