അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് നാലര മാസത്തിനിടെ മരിച്ചത് 20 പേര്‍

MAY 12, 2026, 10:14 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലരമാസത്തിനിടെ 20 പേര്‍ മരിച്ചതായി കണക്കുകള്‍. 100 പേര്‍ക്കാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്തെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ ആയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മാസം രോഗം പിടിപെട്ട നാലില്‍ മൂന്ന് പേരും മരണപ്പെട്ടിരുന്നു.

നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികള്‍. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ കാരണമാവുന്നതിന് 70-90 ശതമാനവുമാണ് ആഗോളതലത്തിലെ മരണനിരക്ക്. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനില്‍ക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

സംസ്ഥാനത്ത് എലിപ്പനി കഴിഞ്ഞാല്‍ ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രോഗമായി അമീബിക് മസ്തിഷ്‌ക ജ്വരം മാറും. 891 എലിപ്പനി ബാധിതരില്‍ 28 പേര്‍ മരിച്ചു. 5745 ഡെങ്കിപ്പനിബാധിതരില്‍ 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തണുപ്പില്ലാത്ത തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ക്കുളങ്ങള്‍ എന്നിവയിലാണ് രോഗകാരണമായ അമീബകളുണ്ടാവാന്‍ സാധ്യതയുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam