അമിത് ഷാ 22ന് കേരളത്തില്‍; തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

AUGUST 14, 2025, 10:52 PM

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.

ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അടുത്ത നൂറ് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന ഘടകത്തിന്റെ തിരക്കിട്ട ഇടപെടല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്ന അഭിപ്രായം ചര്‍ച്ചയായി.

vachakam
vachakam
vachakam

സംഭവത്തില്‍ അമിത് ഷാ ഇടപെടുമെന്ന് ഉറപ്പുതന്നതായി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന് അത്തരമൊരുകാര്യം ഉണ്ടായത് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam