കൊച്ചി: ആലുവയിൽ ദേശീയപാതയിൽ കരിയാട് സിഗ്നലിന് സമീപം നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
റോഡരികിലെ ചായക്കടയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി.
എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്