കൊച്ചി: അമ്മയിലെ ആഭ്യന്തര വിവാദങ്ങൾക്ക് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. കുടുംബമേളയുമായി ബന്ധപ്പെട്ട സൗണ്ട് സിസ്റ്റം, സംഗീത പരിപാടി, കാറ്ററിങ് എന്നിവയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
കുടുംബമേളയിലെ സൗണ്ട് സിസ്റ്റം കരാർ ഒരു എക്സിക്യൂട്ടീവ് അംഗത്തിന്റെ ഭർത്താവിനായിരുന്നു നൽകിയിരുന്നത്. കൺസൾട്ടേഷൻ പേരിൽ പോലും പണം വാങ്ങിയെന്ന ആക്ഷേപമുണ്ട്. ഇതിനെതിരെ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കാറ്ററിങ് കരാറുമായി ബന്ധപ്പെട്ടും അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പുണ്ടായെന്നാണ് മറ്റൊരു ആരോപണം. കഴിഞ്ഞ തവണ നാല് ലക്ഷം രൂപയ്ക്ക് നടത്തിയ സംഗീത പരിപാടിക്ക് ഇത്തവണ 11 ലക്ഷം രൂപ ചെലവാക്കിയതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളിൽ ഒരു എക്സിക്യൂട്ടീവ് അംഗത്തിനും പങ്കുണ്ടെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് യുവാക്കളെ വോട്ട് ചെയ്യിക്കാൻ കേന്ദ്ര സർക്കാരിന്റെ ക്യാംപയിൻ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടും ആരോപണങ്ങളുണ്ട്. ‘അമ്മ’യിലെ ചില എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് തട്ടിക്കൂട്ട് കമ്പനി രൂപീകരിച്ചാണ് ക്യാംപയിൻ ഏറ്റെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണം വരെ തട്ടിയെടുത്തെന്നുമാണ് ആരോപണം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിൽ രണ്ട് ചേരികൾ രൂപപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നടൻ ടിനി ടോമിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അൻസിബ ഹസൻ. പരാതിയിൽ നിയമനടപടി തുടരാമെന്ന് അൻസിബയ്ക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം. നീനാ കുറുപ്പ് അടക്കമുള്ളവരെ സാക്ഷികളാക്കാനും നീക്കമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
