ഞാൻ 70 ശതമാനം ബിജെപിക്കാരൻ; ട്വന്റി ട്വന്റിയിൽ ചേർന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അഖിൽ മാരാർ

FEBRUARY 19, 2026, 8:49 PM

കൊച്ചി: രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ രംഗത്ത്. താൻ പൂർണ്ണമായും ബിജെപി നിലപാടുകൾക്കൊപ്പമല്ലെന്നും അതുകൊണ്ടാണ് നേരിട്ട് പാർട്ടിയിൽ ചേരാത്തതെന്നും അഖിൽ മാരാർ പറഞ്ഞു. 

"താൻ 70 ശതമാനം ബിജെപിക്കാരനാണ്. എന്നാൽ ചില വിഷയങ്ങളിൽ പാർട്ടിയുമായി യോജിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് വികസന കാഴ്ചപ്പാടുള്ള ട്വന്റി ട്വന്റി തിരഞ്ഞെടുത്തത്" - കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

പല വേദികളിലും കോൺഗ്രസുകാർ തന്നെ സംഘി എന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ നിന്നും തനിക്ക് സീറ്റ് നൽകുമെന്ന സൂചനകൾ ലഭിച്ചിരുന്നു. ചടയമംഗലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പരിഗണിക്കാമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നതായും, ഇതിനുള്ള കൃത്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്ന് ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം. ജേക്കബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam