തിരുവനന്തപുരം: പുതിയ കെജി സെന്റർ നിർമ്മിച്ച സ്ഥലം വാങ്ങിയത് തർക്കഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് റിപ്പോർട്ട്.
പഴയ എകെജി സെന്റർ നിർമിക്കാൻ കേരള സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണവും നടപടികളും തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള കേസ്.
വിഎസ്എസ്‌സി ശാസ്ത്രജ്ഞ ഇന്ദു ഗോപൻ ഇതു ചൂണ്ടിക്കാട്ടി 2020 ജൂൺ 9 ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നൽകിയിരുന്നു. ഭൂമി തട്ടിയെടുത്തെന്ന കേസിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നു 19ന് സുപ്രീം കോടതി സിപിഎമ്മിന് നോട്ടിസ് നൽകിയിട്ടുണ്ട്.
പുതിയ എകെജി സെന്ററിന്റെ ഭൂമി തന്റേതും മുത്തച്ഛന്റേതുമാണെന്നു വിശദമാക്കുന്ന ഇന്ദു ഗോപന്റെ കത്തിൽ തർക്കം സംബന്ധിച്ച കാരണങ്ങളും നിരത്തിയിട്ടുണ്ട്. ജൂൺ 9നു കത്തു ലഭിച്ചശേഷം സെപ്റ്റംബർ 25നു പഴയ എകെജി സെന്ററിൽ വച്ചു ഭൂമിയുടെ റജിസ്ട്രേഷൻ നടത്തി.
സംസ്ഥാന സെക്രട്ടറിയുടെ പേരിൽ 32 സെന്റ് സ്ഥലം 6.4 കോടി രൂപയ്ക്കു വാങ്ങുന്നുവെന്നാണു പ്രമാണത്തിലുള്ളത്. ഈ സാഹചര്യത്തിലാണു തർക്കഭൂമിയാണു വാങ്ങുന്നതെന്ന് പാർട്ടിക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നെന്നു ബോധ്യപ്പെടുത്തുന്ന കത്ത് പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
