‘തിണ്ണമിടുക്ക് കാണിച്ചവരെ ചുമരിൽ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്ക്’! പ്രശാന്ത് ശിവനെതിരെ ആകാശ് തില്ലങ്കേരി 

NOVEMBER 14, 2025, 7:18 PM

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിൽ സ്വകാര്യ ചാനൽ നടത്തിയ സംവാദ പരിപാടിക്കിടെ  സി.പി.എം.-ബി.ജെ.പി. സംഘർഷമുണ്ടായിരുന്നു.

ബി.ജെ.പി.യെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു.

ഇതിന് പിന്നാലെ  പ്രശാന്ത് ശിവനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രം​ഗത്തെത്തി.

vachakam
vachakam
vachakam

തിണ്ണമിടുക്ക് കാണിച്ചവരെ ചുമരിൽ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്കെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.

തെരുവ് ഗുണ്ടകളുടെ നിലവാരം കാണിക്കുന്നവരെ ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യണമെന്നും കളിച്ചത് പാർട്ടിയോടാണെന്ന് മനസിലാകുമെന്നും ആകാശ് പറയുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam