പിഎസ്‌സി ബുള്ളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ചിത്രം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

JUNE 18, 2026, 5:31 AM

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിനുള്ള പരാമർശത്തിനൊപ്പം ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി മുഖ്യമന്ത്രിക്ക് പരാതി നൽകി.

പരാതിയിൽ, പിഎസ്‌സിയിലെ ചില ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ച് സംശയമുണ്ടെന്നും ബുള്ളറ്റിൻ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മേയ് 15-ന് പുറത്തിറക്കിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം നൽകേണ്ട ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

vachakam
vachakam
vachakam

സംഭവം വിവാദമായതോടെ കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഴവ് സംഭവിച്ചതായി സമ്മതിച്ചു. എന്നാൽ തെറ്റ് എങ്ങനെ സംഭവിച്ചുവെന്നതിലോ ഏത് ഘട്ടത്തിലാണ് വീഴ്ച ഉണ്ടായതെന്നതിലോ പിഎസ്‌സി ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. അതേസമയം, പിഎസ്‌സിയുടെ വിശദീകരണത്തിനും തുടർനടപടികൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam