ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം: ദില്ലി പൊലീസിനെതിരെ എസ്എഫ്ഐ

JULY 28, 2026, 9:03 PM

ദില്ലി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദില്ലി പൊലീസിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.

ഭീരുത്വം നിറഞ്ഞ പ്രതികാര നടപടികളെ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം. സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ വ്യക്തമാക്കി. 

 പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകർ ഇന്ന് കോടതിയെ സമീപിക്കും. വിയോജിപ്പുകൾക്ക്‌ നേരെയുള്ള മോദി സർക്കാരിന്റെ അസഹിഷ്ണുതയാണ്‌ ഇ‍ൗ നീക്കങ്ങളിലൂടെ വ്യക്തമാവുന്നതെന്നും വേട്ടയാടലുകൾക്ക്‌ മുന്നിൽ ക‍ീഴടങ്ങില്ലെന്നും എസ്എഫ്ഐ പറഞ്ഞു.  

vachakam
vachakam
vachakam

യാതൊരു പ്രതികാര നടപടികളും ഉണ്ടാവില്ലെന്നും വിദ്യാർഥി നേതാക്കളുടെ പേരിൽ കേസെടുക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ പറഞ്ഞതും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam