കൊച്ചി: നടിയുടെ പരാതിയില്‍ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുൻകൂർ ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ പോലീസ് കേസെടുത്തത്. അഭിഭാഷക അസോസിയേഷൻ ഭാരവാഹിയാണ് വി എസ് ചന്ദ്രശേഖരൻ. നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടർന്ന് വി എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്