തിരുവനന്തപുരം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC - Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്.
വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീൻ ഉപയോഗിച്ച് വയറ്റിനുള്ളിൽ ഉയർന്ന ഊഷ്മാവിൽ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഡിസ്ചാർജ് ആയി.
നൂതന ചികിത്സ നടപ്പിലാക്കിയ കോട്ടയം മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോട്ടയത്ത് നിന്നും അണ്ഡാശയ കാൻസറുമായി എത്തിയ 53 വയസുകാരിയ്ക്കാണ് ഈ ചികിത്സ നൽകിയത്. എംസിസി, ആർസിസി, കോഴിക്കോട് മെഡിക്കൽ കോളേജ്, വലിയ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ മാത്രമുള്ള ഈ ചികിത്സയാണ് ഇപ്പോൾ മെഡിക്കൽ കോളേജിലും ലഭ്യമാക്കിയത്.
സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ഗൈനക് ഓങ്കോളജിസ്റ്റായ ഡോ. അനുവിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഡോ. സോജൻ, ഡോ. അനിൽ എന്നിവരുടെ അനസ്‌തേഷ്യ ടീം, ഡോ. മുരളി ഡോ. മാത്യു, ഡോ. വിവേക്, ഡോ. സുരേഷ് കുമാർ, ഡോ. ബിനീത, ഡോ. ഫ്‌ളവർലിറ്റ് എന്നിവർ റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ നിന്നും പങ്കാളികളായി. സുഷമയുടെ നേതൃതത്തിലുള്ള നഴ്‌സുമാർ, അനസ്തീഷ്യ ടെക്‌നിഷ്യൻമാർ ശ്രീക്കുട്ടി, സുമി, ചൈത്ര എന്നിവർ സഹായികളായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്