കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി നാളെ വിധി പറയും. അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ.
കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന മുഴുവൻ പ്രതികളെയും അപ്പോൾതന്നെ ജയിലിലേക്കു വിടും.
കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്നതാണു പ്രധാന ചോദ്യം. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷതന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും.
വിചാരണ നേരിട്ട 10 പ്രതികളിൽ ആരെല്ലാം എന്തെല്ലാം കുറ്റങ്ങളാണു ചെയ്തതെന്നു കോടതി പ്രസ്താവിച്ചതിനു ശേഷം ആ കുറ്റങ്ങൾക്കു നൽകേണ്ട ശിക്ഷയിൽ വാദം നടക്കും. ഈ വാദം രാവിലെ പൂർത്തിയാക്കിയാൽ വേണമെങ്കിൽ അന്ന് ഉച്ചയ്ക്കുശേഷം കുറ്റക്കാർക്കുള്ള ശിക്ഷ വിധിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
