‘35 ലക്ഷം ചെലവാക്കി സീറ്റ് വാങ്ങി’; വ്യാജ പ്രചരണങ്ങൾക്കെതിരെ അഞ്ജലി നായർ

MAY 9, 2026, 3:54 AM

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് ലഭിക്കാത്തതിനാൽ അവരെ വെറുതെ വിടില്ലെന്നും താൻ പറഞ്ഞതായുള്ള വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അഞ്ജലി വ്യക്തമാക്കി. വസ്തുതകൾ വിശദീകരിച്ചുകൊണ്ട് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കുവെച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് പലരും മോശം കമന്റുകൾ ഇടുന്നതെന്ന് അഞ്ജലി വീഡിയോയിൽ പറഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന കരിയറിലെ മികച്ച സമയത്താണ് താൻ രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചത്. അല്ലാതെ പണം നൽകി സീറ്റ് വാങ്ങേണ്ട സാഹചര്യം തനിക്കില്ലെന്നും ഇത്തരം വ്യാജ പോസ്റ്റുകൾ തരംതാണ രാഷ്ട്രീയ കളിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

അഞ്ജലി നായർക്കെതിരെയുള്ള പ്രചരണങ്ങളിൽ സത്യാവസ്ഥയില്ലെന്നും സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ എതിരാളികൾ ഇത്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നത് സാധാരണമാണെങ്കിലും വ്യക്തിഹത്യ അനുവദിക്കാനാവില്ലെന്നാണ് താരത്തിന്റെ നിലപാട്. സിനിമാ മേഖലയിലെ തിരക്കുകൾക്കിടയിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അഞ്ജലി വ്യക്തമാക്കി.

vachakam
vachakam
vachakam

"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ ചെയ്തതെന്നും ഒന്നും വിചാരിക്കരുത് എന്നും പറഞ്ഞ് അവർ കാണിച്ച ആ ഒരു സ്നേഹം കണ്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി. അവർക്കെല്ലാം എന്റെ ഉള്ളുനിറഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. പക്ഷേ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവെക്കുന്ന ഒരു പോസ്റ്റ് കുറച്ച് കടന്നുപോയി എന്ന് പറയാതെ വയ്യ. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും എഴുതി വിടുമ്പോൾ കാര്യങ്ങൾ ഒന്ന് പഠിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ആ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, 35 ലക്ഷം രൂപ ചെലവായി, പക്ഷേ 3500 വോട്ട് പോലും കിട്ടിയില്ല. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല - അഞ്ജലി മേനോൻ'. ആ പേര് തന്നെ തെറ്റാണ്.

ആദ്യംതന്നെ പറയട്ടെ, ഇതിൽ പറയുന്ന കണക്കുകൾ എവിടെ നിന്ന് കിട്ടിയതാണ്? 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? പിന്നെ ഈ 35 ലക്ഷത്തിന്റെ കഥ. രാഷ്ട്രീയത്തിലേക്ക് വരുന്നതിനും എത്രയോ കാലം മുൻപ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ജീവിതത്തിൽ പല സാഹചര്യങ്ങളിലായി പലരെയും ഞാൻ സഹായിച്ചിട്ടുണ്ടെന്നും അങ്ങനെ ഏകദേശം 35 ലക്ഷം രൂപ എനിക്ക് തിരിച്ചു കിട്ടാനുണ്ടെന്നും. ആ പഴയ കാര്യം എടുത്ത് ഇപ്പോൾ ഇലക്ഷന്റെ മേൽ കെട്ടിവെക്കുന്നത് എന്തിനാണ്? ഇലക്ഷന് വേണ്ടി ഞാൻ പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് വെറും നുണയാണ്.

എന്തിനാണ് ഇങ്ങനെ ഓരോ അസത്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്? നിങ്ങൾക്ക് എന്ത് സുഖമാണ് ഇങ്ങനെയെല്ലാം പറയുമ്പോൾ ലഭിക്കുന്നത്? എല്ലാവരെയും വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഇത് പറയുന്നത്. 'തോറ്റ എം.എൽ.എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത്' എന്ന് ചോദിച്ച് പലരും കമന്റ് ബോക്സിൽ വരും എന്നറിയാം. പക്ഷേ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്. തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്- അഞ്ജലി വ്യക്തമാക്കി.

vachakam
vachakam
vachakam


Keywords: Anjali Nair, Fake news, Assembly election 2026, Social media attack, Viral video, Malayalam actress.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam