താരത്തിളക്കമുള്ള മണ്ഡലമാകുമോ?; തൃപ്പൂണിത്തുറയിൽ സിപിഐഎം സ്ഥാനാർഥിയായി നടൻ മണികണ്ഠൻ ആചാരി?

FEBRUARY 26, 2026, 10:45 PM

എറണാകുളം: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നടൻ മണികണ്ഠൻ ആചാരിയെ സ്ഥാനാർഥിയാക്കാൻ   സിപിഐഎമ്മിൽ ചര്‍ച്ച നടക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് രമേശ് പിഷാരടിയെ സ്ഥാനാർഥിയാക്കിയാൽ മറുപടിയായി മണികണ്ഠൻ ആചാരിയെ മത്സരിപ്പിക്കാമെന്ന ആശയമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.

ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എം. സ്വരാജിന്റെയും മണികണ്ഠൻ ആചാരിയുടെയും പേരുകൾ പരിഗണനയിൽ എത്തിയതായി ആണ് വിവരം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ താമസിക്കുന്നതും പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നതുമായ വ്യക്തിയാണ് മണികണ്ഠൻ ആചാരി. അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയാൽ വിജയസാധ്യത വർധിക്കുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.

അതേസമയം, എം. സ്വരാജിന്റെ പേരും മണ്ഡലത്തിൽ സജീവമായി ചർച്ചയിലുണ്ടെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam