കൊച്ചി: തന്റെയും സഹോദരി ആശയുടെയും പിറന്നാൾ ദിനത്തിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഓർത്തുകൊണ്ടുള്ള വൈകാരിക കുറിപ്പുമായി മകൻ വി എ അരുൺകുമാർ രംഗത്ത്. തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത് എന്നും എന്നാൽ ഈ പിറന്നാളിന് അച്ഛനില്ലാത്തതിനാൽ വലിയ ശൂന്യത അനുഭവപ്പെടുന്നുവെന്നുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
വി എ അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ജൂലൈ 25. എന്റെയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്. കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം.
തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി.വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
