പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരല്‍ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി

FEBRUARY 26, 2026, 10:22 PM

കാസര്‍കോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരല്‍ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.   

ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമായാണ്(33) അറസ്റ്റിലായത്. യുവതിയെയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകര്‍ത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്‌നുദ്ദീന്‍ സമാ. 

vachakam
vachakam
vachakam

ജനുവരി 14ന് ഉച്ചക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം നടന്നത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറിയ മൊയ്‌നുദ്ദീന്‍ ഉള്‍പ്പെടുന്ന സംഘം യുവാവിനെയും പെണ്‍സുഹൃത്തിനെയും ഒരുമിച്ചിരുത്തി നഗ്നഫോട്ടോകളും വീഡിയോകളും പകര്‍ത്തി. 

തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയിട്ടില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈല്‍ ഫോണുമായി സംഘം കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതി നല്‍കുകയായിരുന്നു.

 പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കൈവിരല്‍ ഒടിച്ച് മൊയ്‌നുദ്ദീന്‍ സമാന്‍ രക്ഷപ്പെടുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam