കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ; യുവതിയോട് ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

JULY 19, 2026, 11:40 PM

കൊച്ചി: കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ നടത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാം അറസ്റ്റിൽ. ആലുവ പോലീസാണ് പ്രതിയെ പിടികൂടിയത്.

2024 മാർച്ച് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് പൂജയ്ക്കെന്ന പേരിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പ്രതി, ആലുവയിലെ ഒരു ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

അതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി, അവ യുവതിയുടെ ബന്ധുക്കൾക്ക് അയയ്ക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി തുടർന്നും ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് കുടുംബവും ജോലിയും നഷ്ടപ്പെട്ട യുവതി പിന്നീട് ആലുവ പോലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam