വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞ് അപകടം; 9 പേര്‍ക്ക് പരിക്ക്

JULY 19, 2026, 11:36 PM

പാലക്കാട്: വടക്കഞ്ചേരിയിൽ സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്.ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി റോയല്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സിലിണ്ടര്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വന്ന സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പരന്നത്.

വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവര്‍ക്കും സഹായിക്കും പൊള്ളലേറ്റത്.യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഗ്യാസ് നിര്‍വീര്യമാക്കി. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam