തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് അപകടം

DECEMBER 3, 2025, 4:31 AM

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് അപകടം ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് രാവിലെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുമുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. 

നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. തീപടർന്നതോടെ ഇവർ വാഹനം നിർത്തി ഉടൻ തന്നെ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 

അതേസമയം കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത് എന്നാണ് ലഭിക്കുന്ന വിവരം . ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam