കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി.
രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അസാധാരണമായ നടപടിയാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിൻതുടർന്ന് വേട്ടയാടുകയാണെന്നും അബിൻ വർക്കി കുറ്റപ്പെടുത്തി. പോലീസ് യൂത്ത് കോൺഗ്രസിനെ വേട്ടയാടുന്നതിൻ്റെ തുടർച്ചയാണ് ഈ നടപടി.
20 ദിവസമായി തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും, മാധ്യമങ്ങളെ കാണുകയും ചെയ്ത രാഹുലിനെ അപ്പോൾ അറസ്റ്റ് ചെയ്യാതെ പാത്തും പതുങ്ങിയും വീട്ടിൽ കയറി വന്ന് അമ്മയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തതിൻ്റെ ചേതോവികാരം എന്തെന്ന് വ്യക്തമാക്കണം
അനീതികൾക്കെതിരെ പ്രതിഷേധിച്ചാൽ കേസെടുത്ത് നിശബ്ദരാക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
വിഷയത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്