കേരള പോലീസിന് ബിഗ് സല്യൂട്ട്, മാദ്ധ്യമങ്ങള്‍ക്ക് നന്ദി

NOVEMBER 28, 2023, 8:45 PM

കൊല്ലം:ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലം എ.ആര്‍. ക്യാമ്പിലെത്തി കണ്ട് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. 

ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയും,ആവശ്യമായ സൗകര്യങ്ങള്‍ നല്‍ക്കുകയും ചെയ്യുന്നുണ്ട്. പോലീസിന്റെയും മാദ്ധ്യമങ്ങളുടെയും പങ്ക് വളരെ വലുതാണ്. പോലീസുകാര്‍ ഫലപ്രദമായ അന്വേഷണമാണ് നടത്തിയത്. 

അതുകൊണ്ട് കുറ്റവാളികള്‍ പിടിക്കപ്പെടും എന്ന് ആയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു, പോലീസിന് ബിഗ് സല്യൂട്ട്, മാദ്ധ്യമങ്ങള്‍ക്ക് നന്ദി ഇ.പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

ഇത് കുറ്റവാളികൾക്കുള്ള പാഠമാണ്. കേരള പോലീസ് ഇവിടെയുണ്ട്. കുറ്റവാളികൾ പെട്ടെന്ന് പിടിക്കപ്പെടുമെന്ന സന്ദേശം കേരള പോലീസിന് നൽകാൻ ഈ നടപടികളിലൂടെ സാധിച്ചു. കേരള പോലീസിന് നല്ലൊരു സല്യൂട്ട് നൽകണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഇതിനായി പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും  മാധ്യമപ്രവർത്തകരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam