വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വീടുകളിലെ വളർത്തുനായ്ക്കളിലും പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും ആർഎഫ്ഐഡി ചിപ്പ് നിർബന്ധമാക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാനും നീക്കമുണ്ട്.
നായ്ക്കളെ ഉപേക്ഷിക്കുന്നത് പതിവായ സാഹചര്യത്തിലും അവയെ കാണാതായാൽ എളുപ്പത്തിൽ കണ്ടെത്താനുമാണ് മൈക്രോചിപ്പ് പദ്ധതി നടപ്പാക്കുന്നത്.
അരിമണിയുടെ വലിപ്പം മാത്രമുള്ള ചിപ്പുകൾ നായ്ക്കളുടെ ചർമ്മത്തിനടിയിലാണ് ഘടിപ്പിക്കുക. ഇതിലൂടെ നായയുടെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാകും.
നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ഉടമകൾക്ക് 10,000 രൂപ വരെ പിഴ ചുമത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് ചട്ടങ്ങളിൽ ഉടൻ ഭേദഗതി വരുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
