കണ്ണൂര്‍: മലയാള ചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും അമ്മയും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നടിയുടെ പരാതിയില്‍ അഭിലാഷ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. കടുത്ത ആരാധകന്‍ എന്ന നിലയിലാണ് യുവാവ് നടിയെ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
