പത്തനംതിട്ടയിലെ ഓമല്ലൂരിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ തെരുവ് നായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തിനും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവ് നായ വീട്ടിൽ കയറി കുട്ടിയെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുകന്യയെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിലിലൂടെ വീട്ടിൽ കയറിയായിരുന്നു ആക്രമണം.
ആക്രമണത്തിൽ കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തെരുവ് നായ്ക്കളുടെ ശല്യം സ്ഥിരമായി നിലനിൽക്കുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
