തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ചികിത്സക്കു ശേഷം ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു ആനന്ദ്. ഇന്ന് രാവിലെ ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റുള്ളവർ ഗ്രൗണ്ടിൽ പോയപ്പോഴാണ് ആനന്ദ് തൂങ്ങി മരിച്ചത്. ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു ആനന്ദ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്