ജഡ്ജി ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം

APRIL 23, 2026, 12:56 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്തിയ ജഡ്ജിയായ ഹണി എം വർഗീസ് ന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം വർഗീസിന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി എന്നാണ് ലഭിക്കുന്ന വിവരം.

മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കുണ്ടെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. കൂടാതെ, പീഡന ദൃശ്യങ്ങൾ ചോർന്നതായും അതിജീവിത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത പരാതി സമർപ്പിച്ചിട്ടുണ്ട്.

ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സുപ്രീം കോടതി കൊളീജിയവും തുടർന്ന് രാഷ്ട്രപതിയും എടുക്കും.

vachakam
vachakam
vachakam

2019-ൽ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിരുന്നു. വർഷങ്ങളായുള്ള വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ 8ന് കേസിൽ വിധി പ്രസ്താവിച്ചു. ഒന്നാം മുതൽ ആറാം പ്രതികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചപ്പോൾ, എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam