വിഴിഞ്ഞം തുരങ്കപാതയുടെ പ്രാരംഭ ഭാഗത്തെ ഒന്നര കിലോമീറ്റർ ദൂരത്തെ ഡിപി ആറും അലൈൻമെന്റും ജനവാസ കേന്ദ്രങ്ങളെ തകർക്കുന്ന തരത്തിലാക്കിയത് പരിശോധിക്കണമെന്നുള്ള അഭ്യർത്ഥന സ്ഥലം എം.എൽ.എ ആയ അഡ്വക്കേറ്റ് വിൻസന്റ് അവർകൾക്ക് സമർപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വികസനം യാഥാർത്ഥ്യമാക്കുവാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്ക് പൂർണമായ പിന്തുണയാണ് തീരദേശവാസികൾ നൽകിയത് എന്നാൽ ഇപ്പോൾ വിഴിഞ്ഞം മേഖലയിലുള്ള ജനങ്ങൾ വളരെ ആശങ്കയിലാണ്.
തുറമുഖത്ത് സംജാതമാകുന്ന തൊഴിലുകളിൽ 50% തീരദേശവാസികൾക്ക് നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല, തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പാക്കേജും നാളിതുവരെ നടപ്പാക്കിയിട്ടില്ല, തുരങ്ക റെയിൽപാത നിർമ്മാണത്തിന്റെ മറവിൽ വിഴിഞ്ഞത്തെ തീരദേശ ജനതയെ ദ്രോഹിക്കുന്ന നിലപാടിനെതിരെ ജനങ്ങൾ ഒന്നടക്കം പലതവണ രംഗത്ത് വന്നെങ്കിലും ജനങ്ങളുടെ സ്വരം കേൾക്കുവാൻ അധികാരികൾ തയ്യാറായി വരുന്നില്ല എന്നതും ദുഃഖകരമായിട്ടുള്ള സംഭവമാണ്.
വരാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് ജനവാസം കുറവായ പ്രദേശത്തുകൂടെ മുമ്പ് തയ്യാറാക്കിയ അലൈൻമെന്റ് നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി തീരദേശ ജനത ഒന്നായി മുന്നോട്ടു വരേണ്ട ഗതിയിലേക്ക് എത്തേണ്ടി വരുമെന്നും
അവർ മുന്നറിയിപ്പ് നൽകി. ആകയാൽ സ്ഥലം എം.എൽ.എ അഡ്വക്കേറ്റ് വിൻസന്റ് അവർകൾ ഇതിൽ ഇടപെട്ടു പരിഹാരം കാണുന്നതിനു വേണ്ടിയുള്ള നിവേദനം തീരജ്വാല കോസ്റ്റൽ കമ്മ്യൂണിറ്റിസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നേരിട്ട് കണ്ട് സമർപ്പിച്ചു. അതോടൊപ്പം ലത്തീൻ കത്തോലിക്ക സംഭരണ അട്ടിമറിയേയും, തീരദേശ ജനങ്ങൾ അനുഭവിക്കുന്ന മറ്റു ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരന്തങ്ങളെപ്പറ്റിയും വിശദീകരിച്ചു. ഒരു എം.എൽ.എ എന്നുള്ള നിലയിൽ തീരദേശത്തിനു വേണ്ടി ചെയ്യാൻ പറ്റുന്ന മാർഗങ്ങൾ മാക്സിമം ഉപയോഗപ്പെടുത്തികൊണ്ടു പരിശ്രമിക്കുമെന്നും തീരജ്വാല നേതാക്കൾക്ക് ഉറപ്പുനൽകി.
തീരജ്വാല കോസ്റ്റൽ കമ്മ്യൂണിറ്റിസ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോക്ടർ ഫ്രാൻസിസ് ആൽബർട്ട് , ജോയിൻ സെക്രട്ടറി ഹെൻട്രി വിൻസെന്റ്, മറ്റ് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രിഷ്യ ജോസഫ്, ജോൺ ബോസ്കോ ഡിക്രൂസ്, വില്ല്യം ലാൻസി, ലജിതാ സൊളമൻ, ആൻഡ്രൂ എഡിസൺ, ആന്റണി വിഴിഞ്ഞം, തങ്കച്ചൻ ഡിക്രൂസ്, ഡാനിയൽ പെരേര എന്നിവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
