കോഴിക്കോട്: അമിത വേഗത്തിലെത്തിയ കാർ ഭിന്നശേഷിക്കാരിയെയും അമ്മയെയും ഇടിച്ചുവീഴ്ത്തിയാതായി റിപ്പോർട്ട്. രാത്രിയില്‍ പുനൂർ അങ്ങാടിയിലായിരുന്നു അപകടം ഉണ്ടായത്.
റോഡ് മുറിച്ചു കടക്കുകയായിരുന്ന താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. പൊലീസ് പരിശോധനയില്‍ അപകടത്തിനിടയാക്കിയ കാറില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്