'കേരളം മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത വൈദ്യുതി പ്രതിസന്ധി, മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടി'; പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം

JULY 16, 2026, 9:28 PM

തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം. കേരളം മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്.ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടിയെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി. വലിയ ഭാരം ഉപഭോക്താവിന് ഏൽക്കാതിരിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ ഭാരം ഉപഭോക്താവും വഹിക്കേണ്ടി വരും. 

അതേസമയം,  ദീര്‍ഘകാല കരാര്‍ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന മന്ത്രിയുടെ അഭിപ്രായം ശരിയെന്നും കെഎസ്ഇബി ചെയര്‍മാൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam