ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ.
ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാഹുൽ നടത്തിയ പരാമർശങ്ങൾ മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവത്തിലുള്ളതല്ലെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വ്യക്തമാക്കി.
കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ 2018 ൽ പത്രസമ്മേളനത്തിൽ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശമാണ് കേസിനാധാരം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണു സുൽത്താൻപുരിലെ എംപി-എംഎൽഎ പ്രത്യേക കോടതി കേസെടുത്തത്.
വിധി പ്രസ്താവിക്കുന്ന വേളയിൽ രാഹുൽ ഗാന്ധി നേരിട്ട് സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയി
"സത്യസന്ധതയെക്കുറിച്ചും മര്യാദയെക്കുറിച്ചും സംസാരിക്കുന്ന പാർട്ടി (ബിജെപി) ഭരിക്കുന്നത് കൊലപാതകക്കുറ്റാരോപിതനായ വ്യക്തിയാണെന്ന് ആളുകൾ മറന്നുപോകുന്നു" എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രശസ്തമായ സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസിൽ 2014-ൽ തന്നെ പ്രത്യേക സിബിഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ബിജെപി നേതാവ് കേസ് നൽകിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
